January 29, 2026

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ പാത മുടിക്കോടിൽ പ്രതിഷേധിച്ചു

Share this News

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ പാത മുടിക്കോടിൽ പ്രതിഷേധിച്ചു. ദേശീയ പാതയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം മണ്ണുത്തി മുടിക്കോട് ജംങ്ഷ്നിൽ അടിക്കടി അപകടങ്ങൾ ഉണ്ടാവുകയും,അതുമൂലം നിരവധി മരണങ്ങളും, ഗുരുതര പരിക്കുകളും സംഭവിച്ച് നിരവധി കുടുംബാംഗംങ്ങൾ വഴിയാധാരം ആകുന്ന സ്ഥിതി വിശേഷം ആണ് നിലവിലുള്ളത്. കാൽനടക്കാരായ പ്രദേശവാസികളുടെ കാര്യം വളരെ കഷ്ടമാണ്.പ്രായമുള്ളവർക്കും, കുട്ടികൾക്കും റോഡ് മുറിച്ചു കടക്കുക എന്നത് അഭ്യാസിയല്ലാത്ത ഒരാൾ മരണക്കിണറിൽ വാഹനം ഓടിക്കുന്നതിനു തുല്യമാണ്.തങ്ങളുടെ പൗരൻമ്മാരുടെ ജീവന് ഒരു വിലയും നൽകാതെയുള്ള സർക്കാരിന്റെയും,ദേശീയ പാത അതോറട്ടിയുടെയും അനാസ്ഥക്കെതിരെയും, കരുതലില്ലായ്മക്കെതിരെയും, അശാസ്ത്രീയ നിർമ്മാണരീതിക്കെതിരെയും ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജക മണ്ഡലം പ്രതിഷേധിച്ചു.

ഇതിനൊരു ശ്വാശ്വത പരിഹാരമായ അടിപ്പാത നിർമ്മാണം ഇനിയൊരു മരണം സംഭവിക്കും മുൻപ് യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ കൺവീനർ ജെസ്റ്റിൻ ജോസഫ്, ജില്ലാ ജോയിന്റ് കൺവീനർ റാഫെൽ ടോണി, ജില്ലാ ട്രഷറർ മുരളി,ഒല്ലൂർ നിയോജക മണ്ഡലം കൺവീനർ ജോൺസൺ ഐനിക്കൽ, പുതുക്കാട് പഞ്ചായത്ത് കൺവീനർ ജോസഫ് ഒല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി രാജേഷ്‌, പാണഞ്ചേരി പഞ്ചായത്ത് കൺവീനർ ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!