March 15, 2026

പാണഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പീച്ചി ഡാമിലേക്ക്  പ്രതിഷേധ മാർച്ച്  നടത്തി

Share this News
പാണഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പീച്ചി ഡാമിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


പാണഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി ഡാമിലേക്ക് മാർച്ച്‌ നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിഫിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം പി വിൻസെന്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ പീച്ചി ഡാം അതിന്റെ ഏറ്റവും ശോചനീയമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നും  കഴിഞ്ഞ 9 കൊല്ലമായി ഡാമിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും നടപ്പിലാക്കുവാൻ എംഎൽഎയും മന്ത്രിയുമായ കെ രാജന് കഴിഞ്ഞിട്ടില്ല എന്നും യു ഡി എഫ് കാലഘട്ടത്തിൽ നടത്തിവന്നിരുന്ന മഹിമ പീച്ചി മലയോര ഫെസ്റ്റിവൽ പൂർണ്ണമായും ഇല്ലാതായി എന്നും ഡാമിനകത്ത് നടപ്പിലാക്കിയ മ്യൂസിക് ഫൗണ്ടൻ, ചിൽഡ്രൻസ് പാർക്ക്, ജലവൈദ്യുത പദ്ധതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പാടെ തകർത്തുകളഞ്ഞു. അതിനുപുറമേ മനുഷ്യനിർമ്മിത പ്രളയത്തിന് നേതൃത്വം നൽകി ഡാമിലെ വൃന്ദാവനവും ചുറ്റുമതിലും ഒക്കെ പൂർണ്ണമായും തകർന്നു തരിപ്പണമായി. ഈ സാഹചര്യത്തിൽ മന്ത്രി കെ രാജന്റെ പീച്ചി ഡാമിനോടുള്ള അവഗണന  കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും  തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസെന്റ് ആരോപിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ  കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് അൽജോ ചാണ്ടി, ഷൈജു കുര്യൻ, ശ്രീജു,ജിസ്സൻസണ്ണി,ബ്ലെസൻ വർഗീസ്,ജിതിൻ മൈക്കേൽ,സിബിൻ ജോസഫ്, പ്രിൻസ് കണ്ണാറ,ജോസ് ഹുബർട്ട്,ലിജോ ജോർജ്,ജോഷി പുതുശേരി,നിബിൻ ദേവരാജ്,അരുൺ ആന്റണി,വിബിൻ വടക്കൻ ,ഡിബിൻ കെ ഡി,ജിനേഷ് മാത്യൂ,ഹസീന മനാഫ്,ലിജ ബിനു,ജിബിൻ ,ജിനേഷ് മയിലാടുംപാറ,എൽഗമോൾ,തുടങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് നേതാക്കൾ ആയ ലീലാമ്മ ടീച്ചർ,കെപിചാക്കോച്ചൻ, ബാബു തോമസ്, മിനി നിജോ, ഫസിലാ നിഷാദ്,ബാബു പണംകൂടി,റെജി പണംകൂടി,ഷിബു പോൾ,കെപി എൽദോസ്,,ചന്ദ്രൻ മരയ്ക്കൽ,,കുര്യാക്കോസ്,കെസിവനോദ്,പിജി ബേബി,ബീന ,INTUC പ്രവർത്തകരും തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!