
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ രണ്ടിന്
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ ദിന മഹോത്സവം 2025 ഏപ്രിൽ 02 ബുധനാഴ്‌ച വിശേഷാൽ പൂജകളോടുകൂടി ക്ഷേത്രം തന്ത്രി മുണ്ടാരപ്പിളളി മനയ്ക്കൽ ഡോ. മുരളീകൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തുന്ന വിശേഷാൽ കലശ വഴിപാടുകളും വിശേഷാൽ പൂജകളും നടത്തുന്നു. തിടമ്പേറ്റുന്നത് ഗജരാജൻ -ഗുരുവായൂർ സിദ്ധാർത്ഥൻ ആണ്.അന്നദാനം ഉണ്ടായിരിക്കുന്നതാണ്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
