
വൈദിക വിദ്യാർഥി പയ്യനം കാളക്കുന്ന് കുന്നത്ത് വീട്ടിൽ സഞ്ജു കെ സജി (25) സംസ്കാരം നാളെ
അന്തരിച്ച വൈദിക വിദ്യാർഥി സഞ്ജു കെ സജിയുടെ സംസ്‌കാര ശുശ്രൂഷകൾ നാളെ (07.03.2025- വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് 12 മണി മുതൽ കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പൊതുദർശനം ഉണ്ടാകും. ഉച്ചകഴിഞ്ഞ് 2 മണിക്ക് പള്ളിയിൽ സംസ്‌കരിക്കും.
ഇന്ന് വൈകീട്ട് 5.15ന് വെട്ടിക്കൽ ദയറായിലെ പൊതുദർശനത്തിനുശേഷം ഭൗതിക ശരീരം രാത്രി 9 മണിയോടെ വസതിയിൽ എത്തിക്കും.
മുളന്തുരുത്തി മലങ്കര സിറിയൻ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിലെ നാലാം വർഷ വൈദിക വിദ്യാർഥിയായ സഞ്ജു കെ സജി ഇന്ന് രാവിലെയാണ് അന്തരിച്ചത്.
പിതാവ് സജി. അമ്മ: ലിസി. സഹോദരൻ സജു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

