
പാണഞ്ചേരിയിൽ സർക്കാരിൻ്റെ എ.ബി.സി.ഡി. പദ്ധതിയിലൂടെ 21 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി. ആധാർ സേവനങ്ങൾ 74 പേർക്ക് ലഭിച്ചു. 43 പേർക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും നൽകി. 28 പേർ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 15 പേർക്ക് ആയുഷ്മാൻ ഭാരത് കാർഡ്, 31 പേർക്ക് ജനന സർട്ടിഫിക്കറ്റ്, 19 പേർക്ക് ജാതി സർട്ടിഫിക്കറ്റും ആറുപേർക്ക് വരുമാന സർട്ടിഫിക്കറ്റും 28 പേർക്ക് പി.എം. കിസാൻ പദ്ധതിയിൽ രജിസ്ട്രേഷനും നടത്തി. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക രേഖകൾ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുന്നതിന് നടപ്പാക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻറ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ രണ്ടാംഘട്ട ക്യാമ്പാണ് വാണിയമ്പാറയിൽ വെച്ച് നടത്തിയത്. പാണഞ്ചേരി, പഴയന്നൂർ, ചേലക്കര, മാടക്കത്തറ, പുത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള 250 പേർക്ക് വിവിധ സേവനങ്ങൾ ലഭിച്ചു.
സബ് കളക്ടർ അഖിൽ വി. മേനോൻ, ജില്ലാ ട്രൈബൽ ഓഫീസർ ഹെറാൾഡ് ജോൺ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി. ജോയ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ആർ. ജാേൺ, അക്ഷയ കോർഡിനേറ്റർ യു.എസ്. ശ്രീശോഭ്, യു.ഐ.ഡി. അഡ്മിൻ എസ്. സനൽ, ബ്ലോക്ക് കോർഡിനേറ്റർമാരായ നിർമല മാധവൻ, ധന്യ മേനോൻ ബി.തൃശൂർ താലൂക്ക് എ.ടി.എസ്.ഒ.രതി,പാണഞ്ചേരി കൃഷി ആഫീസർ ജോജി,ബാങ്ക് പ്രതിനിധികൾ,ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
വരന്തരപ്പിള്ളി, മറ്റത്തൂർ, തൃക്കൂർ പഞ്ചായത്തുകളിലെ ആദിവാസി കുടുംബങ്ങൾക്കുള്ള ക്യാമ്പ് ശനിയാഴ്ച വെള്ളിക്കുളങ്ങര സ്കൂളിൽ നടത്തും.