
ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി
23 ദിവസമായി സെക്രട്ടറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശവർക്കർമാർക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി സായാഹ്നം ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹരി മുഖ്യപ്രഭാഷണം നടത്തി. ശിവരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അരുൺ നന്ദി പറഞ്ഞു. ധർണക്കു മുൻപു പീച്ചി റോഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ പ്രശാന്ത് ,ശിവരാജ് , ജോണി , സുന്ദർ, രാജൻ മാസ്റ്റർ, സന്തോഷ് കാക്കനാടൻ, ശിവൻ വാണിയമ്പാറ ,പ്രനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/GyPCBcqRXYCJKoEmAtkMib
