രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ പൊതുദർശനം

മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പത്രോസ് അന്തരിച്ചു.
മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ്സ് നേതാവും, ട്രേഡ് യൂണിയൻ നേതാവുമായ പുളിമൂട്ടിൽ പി.വി പത്രോസ് അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 6 മണിയോടെ മാരായ്ക്കലിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ( 04.03.2025- ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. രാവിലെ 10 മണിക്ക് പാണഞ്ചേരി പഞ്ചായത്ത് ഓഫീസിലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും.
2000 മുതൽ 2003 വരെയും 2010 മുതൽ 2012 വരെയും പാണഞ്ചേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. ബി.എ ഇക്കണോമിക്‌സ് ബിരുദധാരിയായിരുന്ന പി.വി പത്രോസ് പഞ്ചായത്ത് രാജ് ആക്ടിൽ നല്ല അറിവും പ്രായോഗിക ഭരണ നൈപുണ്യവുമുള്ള വ്യക്തിയായിരുന്നുവെന്ന് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സമകാലികരും സഹപ്രവർത്തകരും ഓർമ്മിക്കുന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ നിർമ്മാണ തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റ്, അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴസ് ഫെഡറേഷൻ നിർമ്മാണ തൊഴിലാളി യൂണിയന്റെ സംസ്ഥാന വൈസ്പ്രസിഡന്റാണ്.
ഭാര്യ: മോളി. മക്കൾ: അഡ്വ ബെന്നി, മിനി, സിനി, ലിനി. മരുമക്കൾ: സെബി, സുനിൽ, ഷിനു, മനു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
