
സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവനനിർമ്മാണ പദ്ധതിയിൽ സുരേഷിനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു
പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവനനിർമ്മാണ പദ്ധതിയിൽ തെക്കുംപാടം മേപ്പറമ്പിൽ സുരേഷിനും കുടുംബത്തിന്നുമായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.മുതിർന്ന രണ്ട് പെൺമക്കളും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത് ടാർപ്പായ മേഞ്ഞ ചെറിയ വീട്ടിലായിരുന്നു. ഏഴ് ലക്ഷം രൂപ ചിലവിൽ 520 ച.അടി വിസ്തീർണ്ണത്തിൽ എല്ലാ സൗകര്യങ്ങളും ഉള്ള വീടാണ് കുടുംബത്തിന് ലഭിച്ചത്.ഇതോടെ 29 കുടുംബങ്ങൾക്കാണ് സെറാഫ്സ് താമസ സൗകര്യമൊരുക്കിയത്.പ്രസിഡൻ്റ് ഫാ. സി. എം.രാജു അധ്യക്ഷതവഹിച്ചു.പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. രവീന്ദ്രൻ,വാർഡ്‌മെംബർ അനീഷ് എം. ജെ,എബ്രഹാം നാഞ്ചിറ, ജോസ്.ടി.എസ് എന്നിവർ പ്രസംഗിച്ചു.17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച സംഘടന ചികിത്സാസഹായം,മരുന്ന്,ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ 168 കുടുംബങ്ങൾക്ക് നൽകുന്നതിന് മാസംതോറും മൂന്ന് ലക്ഷം രൂപവീതമാണ് ചിലവഴിക്കുന്നത്.നിർധനരായ യുവതികൾക്ക് ഒന്നര ലക്ഷംരൂപ വീതംവരുന്ന വിവാഹധനസഹായം61 പേർക്ക് നൽകിക്കഴിഞ്ഞു.ഓരോ വർഷവും അമ്പത് ലക്ഷത്തോളം രൂപയുടെ സഹായമാണ് സെറാഫ്സ് നൽകികൊണ്ടിരിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
