
വാണിയംപാറ പൊട്ടിമട സൗഹൃദ കർഷക സ്വാശ്രയ സംഘം വാർഷിക പൊതുയോഗം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
വാണിയംപാറ പൊട്ടി മട സൗഹൃദ കർഷക സ്വാശ്രയ സംഘം 19-ാം വാർഷിക പൊതുയോഗം മന്ത്രി K രാജൻ ഉദ്ഘാടനം ചെയ്തു.2006 ൽ 486/06 എന്ന നമ്പറിൽ 35 പേരടങ്ങുന്ന സംഘം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സംഘത്തിൻ്റെ സമീപ പ്രദേശത്തുള്ള കഷ്ടത അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുകയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് ഈ സൗഹൃദ കർഷക സ്വാശ്രയ സംഘം രൂപീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി . പി രവീന്ദ്രൻ, പൊട്ടി മട അംഗണവാടി ടീച്ചർ പ്രമീള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പൊട്ടിമട പ്രദേശത്തെ മുതിർന്ന പൗരന്മാരായ സി എസ് മണി , സെയ്ദ് മുഹമ്മദ് , എൻഎച്ച് ബഷീർ , അബ്ദുൽ റഹിമാൻ , എൻ എ അഹമ്മദ് കുട്ടി , പി സി പൊന്നു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് മോഹനദാസൻ, സെക്രട്ടറി ജസ്റ്റിൻ പോൾ, ട്രഷറർ താജുദ്ദീൻ എന്നിവരാണ് സംഘം ഭാരവാഹികൾ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

