
സ്റ്റേറ്റ് സീഡ് ഫാമിന്റെ തരിശ് ഭൂമിയിൽ ഉടൻ കൃഷി ആരംഭിക്കണം
മുടിക്കോട് സ്റ്റേറ്റ് സീഡ് ഫാമിന്റെ ആറ് ഏക്കർ തരിശ് ഭൂമിയിൽ ഉടൻ കൃഷി ആരംഭിക്കണമെന്ന് സിപിഐ പാണഞ്ചേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. സിപിഐ ഒല്ലൂർ മണ്ഡലം അസി. സെക്രട്ടറി കനിഷ്‌ക്കൻ വല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ലോക്കൽ കമ്മറ്റി അംഗം ഷിജോൺ പി.ജി, എ.എൻ രാധാകൃഷ്ണൻ, മുഹമ്മാദാലി തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി കുഞ്ഞുമോൾ ബാബുവിനെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


