
ബ്രാഞ്ച് കനാലുകൾ ഉടനെ തുറക്കണം; പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി
പാണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന പീച്ചി ഡാമിന്റെ കീഴിൽ വരുന്ന ബ്രാഞ്ച് കനാലുകൾ ആയ മുടിക്കോട്,പട്ടിക്കാട് വഴുക്കുംപാറ എന്നി ബ്രാഞ്ച് കാനലുകൾ ഉടനെ തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. കടുത്ത വേനലും ചൂടും മൂലം പാണഞ്ചേരി പഞ്ചായത്തിലെ കൃഷിയിടങ്ങളും കിണറും കുളങ്ങളും വറ്റിവരണ്ട് ജനങ്ങളും കർഷകരും കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അടിയന്തരമായി കനാലുകൾ തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി കൈമാറിയത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് ഐഎൻടിയൂസി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ എസി മത്തായി, എംസി ബാബു, തങ്കായി കുര്യൻ, കുരിയാക്കോസ് പീച്ചി , പ്രിൻസ് കണ്ണാറ എന്നിവരും പരാതി നൽകാനുള്ള സംഘത്തിൽ ഉണ്ടായിരുന്നു. രൂക്ഷമായ വരൾച്ച കടന്നുവന്നിട്ടും മുൻകാലങ്ങളിൽ സമയാസമയത്ത് കനാലുകൾ തുറക്കാറുള്ളത് പോലെ തുറന്നു വിടണമെങ്കിൽ ഇപ്പോൾ മന്ത്രി രാജൻ കനിയേണ്ട അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗസ്ഥർക്ക് നിവേദനം കൊടുത്താൽ മാത്രം പോരാ മന്ത്രിയെ കണ്ടു കാലു പിടിക്കേണ്ട അവസ്ഥയാണ് കാർഷിക മേഖലയിലെ ജനങ്ങൾക്കുള്ളതെന്ന്
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെഎം പൗലോസ് ആരോപിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

