
പോക്സോ കേസിൽ തൃശ്ശൂർ ജില്ലാ മോട്ടോർ എൻജിനീയറിങ് മസ്‌ദൂർ സംഘം ജില്ലാ പ്രസിഡന്റ് പട്ടിക്കാട് മണപ്പുറത്ത് വീട്ടിൽ എം.എം വത്സനെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. പരാതിയെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായ വത്സനെ തിങ്കളാഴ്ച രാത്രി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പകൽ പോലീസ് പ്രതിയോടൊപ്പം സംഭവസ്ഥലത്ത് എത്തി തെളിവെടുത്തു . കോടതയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.