
കേരള ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു
നാല് ദിവസമായി വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടന്നുവന്ന ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി സുധീര്‍ അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പ്രൊഫ.എം.കെ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ടി. പ്രദീപ് കുമാര്‍ സമാപന പ്രഭാഷണം നിര്‍വഹിച്ചു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് സംസാരിച്ചു. പ്രൊഫ എ. സാബു സ്വാഗതവും ഡോ.സി.അരുണന്‍ നന്ദിയും പറഞ്ഞു. ഗവേഷണ പ്രബന്ധങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമുള്ള അവാര്‍ഡുകള്‍, സൈസോള്‍പുരസ്‌കാരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച സ്റ്റാളിനുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ നല്‍കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

