
കേരള ശാസ്ത്ര കോണ്‍ഗ്രസ്; വിദ്യാര്‍ഥികളുടെ നൂതന പ്രൊജക്ടുകളുമായി സൈസോള്‍
കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വിദ്യാര്‍ഥികളുടെ നൂതന പ്രൊജക്ടുകള്‍ അവതരിപ്പിച്ച സൈസോള്‍ കൈയടി നേടി.
ശാസ്ത്രകോണ്‍ഗ്രസ് നടക്കുന്ന ജില്ലയിലെ ഒരു പ്രശ്‌നം കണ്ടെത്തി ആപ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയെന്നതാണ്. മെത്തഡോ സയന്‍സ് ഉപയോഗിച്ചുള്ള പരിഹാരമാണ് നിര്‍ദേശിക്കേണ്ടത്. രണ്ടംഗങ്ങള്‍ ചുരുങ്ങിയതും നാലംഗങ്ങള്‍ പരമാവധിയുമുള്ള ഒരു ടീമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഏറ്റവും നല്ല സൊലൂഷ്യന്‍ നിര്‍ദേശിക്കുന്ന ടീമിന് 50,000 രൂപയുടെ അവാര്‍ഡാണ് നല്‍കുന്നത്. 21-ഓളം പ്രൊജക്ടുകളാണ് ലഭിച്ചത്. അതില്‍ ആറെണ്ണമാണ് സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനായി ക്ഷണിച്ചത്. എന്നാല്‍ അഞ്ചെണ്ണമാണ് പ്രൊജക്ട് അവതരിപ്പിക്കുന്നതിനായെത്തിയത്.
തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ കുട്ടികള്‍ അവതരിപ്പിച്ചത് തൃശൂര്‍ കോര്‍പറേഷനിലെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിലെ വേസ്റ്റ് നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പുതിയ ടെക്‌നോളജിയാണ്. സി.എന്‍.ജിക്ക് പകരം ബയോഗ്യാസ് ആക്കി മാറ്റി ലാഭകരമായ രീതിയില്‍ ഗ്യാസ് ഉത്പാദിപ്പിക്കുന്നതാണ് അവതരിപ്പിച്ചത്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത് കൃഷിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അമിതമായ കീടനാശിനി ഒഴിവാക്കി ചിലന്തികളെ ഉപയോഗിച്ച് എങ്ങനെ കീടങ്ങളെ ഒഴിവാക്കാമെന്ന പ്രൊജക്ടായിരുന്നു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. പാലിലെ ഫാക്ടിന്റെ കണ്ടന്റ് അളന്നു കൊണ്ട് പുതിയ രീതിയില്‍ മാറിയാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നേട്ടത്തെ കുറിച്ചായിരുന്നു. പുതിയ രീതിയില്‍ പാലും ഫാക്ട് കണ്ടന്റും അളന്നു കഴിഞ്ഞാല്‍ അവര്‍ക്കുണ്ടാകുന്ന നേട്ടത്തെ കുറിച്ചായിരുന്നു മണ്ണുത്തി വെറ്ററിനറി കോളജിലെ വിദ്യാര്‍ഥികളാണ് ഇത് അവതരിപ്പിച്ചത്. വീടുകളും ഓഫീസുകളും ജൈവരീതിയില്‍ ട്രീറ്റ്‌മെന്റ് ചെയ്താല്‍ നാശമാകാതെ ഇരിക്കുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ കണ്ടെത്തല്‍. കോവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളും അലര്‍ജി, ശ്വാസംമുട്ടല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇലകള്‍ ഉപയോഗിച്ചുള്ള ജൈവട്രീറ്റ്‌മെന്റ് ഗുണകരമാകുമെന്നും ഇവര്‍ വിശദീകരിച്ചു. പെയിന്റിങ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താമെന്നും ഇവര്‍ വിശദീകരിച്ചു. എക്കോ ഫ്രണ്ട്‌ലി അപ്രോച്ച് ഫോര്‍ എന്‍ഷ്വറിങ് ക്ലീന്‍ ആന്‍ഡ് സെയ്ഫ് ഹോംസ് എന്ന പ്രൊജക്ട് സന്‍ഹ വി. സലാഹുദീനും ഉമ്മു ഹുമൈറയും ചേര്‍ന്നാണ് അവതരിപ്പിച്ചത്.
തൃശൂര്‍ ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വരടിയം സ്‌കൂളിലെ വി.എസ് സൂരജും എം.എസ് വിമലും പ്രൊജക്ട് അവതരിപ്പിച്ചു. സെന്‍സര്‍ ഹോള്‍ ഉപയോഗിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനും വേഗം നിയന്ത്രിക്കുന്നതിനുമുള്ള പ്രൊജക്ടും വാഹനങ്ങള്‍ മോഷണം പോയാല്‍ കണ്ടെത്തുന്നതിനായി ബ്ലാക്‌ബോക്‌സുപോലുള്ള സംവിധാനം വികസിപ്പിച്ചതുമാണ് അവതരിപ്പിച്ചത്.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

