
പട്ടിക്കാട് ബസ്റ്റാൻഡിൽ ബസ്സുകൾ എത്തുന്നില്ല; സിപിഐ (എം) പരാതിയിൽ ചർച്ച നടത്തി ബസ്റ്റാൻഡിൽ വന്ന് ബസ്സുകൾ തിരിഞ്ഞു പോകണമെന്ന് തീരുമാനമായി.
തൃശ്ശൂർ പീച്ചി ഡാം റൂട്ടിൽ ഓടുന്ന ബസ്സുകൾ പട്ടിക്കാട് ബസ്റ്റാൻഡിൽ വരാതെ പീച്ചി റോഡിലും പട്ടിക്കാട് സെന്ററിലും തിരിഞ്ഞു പോകുന്നതുകൊണ്ട് വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ(എം) പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ച് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതേത്തുടർന്ന് ബസ് ഉടമകൾ, തൊഴിലാളികൾ, സിപിഐഎം പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സിജോ തൈക്കാടൻ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി, പഞ്ചായത്ത് അംഗം ദീപു എന്നിവർ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത് കുമാർ, സബ് ഇൻസ്പെക്ടർ ജയേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. വരുംദിവസങ്ങളിൽ നിർബന്ധമായും രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ മുഴുവൻ ബസ്സുകളും ബസ്റ്റാൻഡിൽ വന്ന് തിരിഞ്ഞു പോകണമെന്ന് ചർച്ചയിൽ തീരുമാനമായി. ഇതിൽ നിന്നും വ്യത്യസ്തമായി ഏതെങ്കിലും ബസുകൾ പെർമിറ്റ് ലംഘനം നടത്തുകയാണെങ്കിൽ പൊതുജനങ്ങളും വിദ്യാർത്ഥികളും പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും തീരുമാനിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

