
കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണന; സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാതൃക കേന്ദ്ര ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചു. ബഡ്ജറ്റ് കേരളത്തെ പരിപൂർണ്ണമായും അവഗണിച്ച ബഡ്ജറ്റാണെന്നും കേന്ദ്ര മന്ത്രിമാരായി കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ കേരള സമൂഹത്തിന് അപമാനമായി മാറി കേരളത്തിന്റെ ചരിത്രം അറിയാത്തതാണ് സഹമന്ത്രിമാരുടെ കുഴപ്പമെങ്കിൽ അതൊന്നു പഠിച്ചിരിക്കുന്നത് നല്ലതാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ സംസാരിച്ചു.
ജിനേഷ് പീച്ചി അധ്യക്ഷനായ പരുപാടിയിൽ dr. പ്രദീപ്കുമാർ, നിജു, സൈമൺ, തുടങ്ങിയവർ സംസാരിച്ചു ജേക്കബ് മറ്റത്തിൽ, ജയപ്രകാശ്, വിനോദ് കെ എസ്, രാജേഷ് പി വി,ഇന്ദിര അജി, രമ്യ രാജേഷ്, ഷീജ ഗോപി, മുഹമദാലി, ഷാജി, മത്തായി, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

