
പാണഞ്ചേരി പഞ്ചായത്തിലേക്ക് മാർച്ച്;ദളിത് സമുദായ സംഘടനകൾ
തൃശ്ശൂർ സംരംഭം തുടങ്ങാൻ
അനുവദിക്കുന്നില്ലെന്നാരോപിച്ച് പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ 81 ദിവസമായി സമരം ചെയ്യുന്ന അംബികാ ചിദംബരന് പിന്തുണയുമായി ദളിത് സമുദായ സംഘടനകൾ. ഇവരുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തും. ഫെബ്രുവരി 17 -ന് കെ.കെ. ജിൻഷു ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തുടമസ്ഥതയിലു ള്ള പട്ടികജാതി വനിതാവ്യവസായ സമുച്ചയത്തിലെ കടമുറി അംബിക ചിദംബരന് ലേലം ചെയ്തെടുത്തിരുന്നു. ഏഴുമാസം കഴിഞ്ഞിട്ടും പഞ്ചായത്ത് ഭരണ സമിതി വിവിധ കാരണങ്ങൾ പറഞ്ഞു സംരംഭം തുടങ്ങാൻ അനു വദിക്കുന്നില്ലെന്നാണ് ആരോപണം. പാണഞ്ചേരി പഞ്ചായത്ത് മുൻ അംഗവും രണ്ടുതവണ പട്ടികജാതി -പട്ടികവർഗ് റീസർ വേയർ ഫിഷറീസ് സഹകരണ സംഘം പ്രസിഡന്റുമായിരുന്നു അംബിക. കെ.കെ. ചിദംബരൻ, അംബിക ചിദംബരൻ, സജി പാമ്പാടി, കെ.ഡി. രവിരഘുവരൻ, പി.ജി. സിന്ധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

