
സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണാറ യൂണിറ്റിന്റെയും ഒല്ലൂർ ഫൈഡസ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് കണ്ണാറ നീതി മെഡിക്കൽ ലാബിന്റെ സമീപം സംഘടിപ്പിച്ചു. സംഘടിപ്പിച്ച ക്യാമ്പ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി കച്ചവടം മാത്രമായി ഒതുങ്ങാതെ കാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് പങ്കാളികൾ ആകുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ അപൂർവ രോഗം ബാധിച്ച ആദിദേവിന് ചികിത്സ സഹായം കൈമാറി.KVVES യൂണിറ്റ് സെക്രട്ടറി ഐസക്ക് സ്വാഗതം പറഞ്ഞ ചടങ്ങിൽ .KVVES യൂണിറ്റ് പ്രസിഡൻറ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. KVVES ജില്ല എക്സിക്യൂട്ടീവ് മെമ്പർ സജി താനിക്കൽ , വാർഡ് മെമ്പർ ബാബു തോമസ്, പതിനാറാം വാർഡ് മെമ്പർ രേഷ്മ സജീഷ്, പതിനേഴാം വാർഡ് മെമ്പർ ബീന പൗലോസ്, ഇരുപത്തിയൊന്നാം വാർഡ് മെമ്പർ സുശീല രാജൻ എന്നിവർ ആശംസകൾ അറിയിച്ചു. KVVES കണ്ണാറ യൂണിറ്റ് ട്രഷറർ ജോണി പി പി നന്ദി പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

