
വനംവകുപ്പ് മന്ത്രി രാജിവെക്കണം; കർഷക കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തി
വനംവകുപ്പ് മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തി. മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയാത്ത മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രകടനം നടത്തുകയും തുടർന്ന് മന്ത്രി എ.കെ ശശീന്ദ്രന്റെ കോലം കത്തിക്കുകയും ചെയ്തു.
പ്രതിഷേധ പ്രകടനം പണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് വാസു പോലുവളപ്പിൽ അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മിനി വിനോദ്, എം.ൽ ബേബി, ബിന്ദു കാട്ടുങ്ങൽ, മനോജ് പുഷ്‌കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സന്ദീപ് സഹദേവൻ, ജിത്തു ചാക്കോ, കൊല്ലം ഡിസിസി സെക്രട്ടറി ആയിരുന്ന അനിൽ നാരായൺ, ഗിരിജ മധുപൊതുവാൾ തുടങ്ങിയവർ സംസാരിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ കെ.എം പൗലോസ്, ഗോപിനാഥ്, ഷോണി പുളിക്കൽ, മണ്ഡലം സെക്രട്ടറി റോണി കുര്യൻ, കൃഷ്ണൻ, കമലം, പ്രേമ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

