സതീഷ് പി ബി സമർപ്പിച്ച പരാതിയിൽ ലഭിച്ച വിവരാവകാശ റിപ്പോർട്ടാണ്

ഹോട്ടൽ ,റസ്റ്റോറന്റുകൾ നൽകുന്ന ഭക്ഷണത്തിൻ്റെ അളവു തൂക്കത്തിലെ ചൂഷണം നിയമ നടപടി സാധ്യമല്ലെന്ന് ലീഗൽ മെട്രോളജി വകുപ്പ്
സംസ്ഥാനത്തെ ഹോട്ടൽ റസ്റ്റോറൻറ് ഭക്ഷണശാലകളിലെ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് തൂക്കം തർക്കത്തിൽ ഉപഭോക്താനൊപ്പം നിയമം കൂട്ടിന് ഉണ്ടാകില്ല.
മാനദണ്ഡങ്ങൾ പരിശോധിച്ച് നിയമപ്രകാരം നടപടി സ്വീകരിക്കാൻ സാധ്യമല്ലെന്ന് ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി അതോറിറ്റി, പൊതു വിതരണ വകുപ്പ് വ്യക്തമാക്കി ഇതോടെ സംസ്ഥാനത്ത് ഉപഭോക്താക്കൾ നൽകുന്ന പൈസക്കുള്ള സാമാന്യ അളവ് തൂക്കം ഇല്ലാതെ വിളമ്പുന്ന ഹോട്ടൽ റസ്റ്റോറന്റുകളുടെ ചൂഷണം തുടരും
തൃശ്ശൂർ കൊടകരയിലെ ദേശീയപാതയോട് ചേർന്നുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി മസാല ദോശ കഴിക്കാനായി പരാതിക്കാരൻ ഓർഡർ നൽകി പുറത്തുള്ള ഭക്ഷണശാലകളിൽ പത്തോ പന്ത്രണ്ടോ വില വരുന്നു സാധാ ദോശയുടെ അറ്റത്ത് മസാലക്കറി വിളമ്പി പുറമേ കാണുന്ന ദോശയുടെ വലുപ്പം മറുഭാഗത്തും ഉണ്ടാകും എന്ന തോന്നിപ്പിക്കുന്ന വിധം
മസാല ദോശ എന്ന പേരിൽ തീരെ വലുപ്പം കുറഞ്ഞു ദോശ യാണ് ലഭിച്ചത് മസാല ദോശയ്ക്ക് 74 രൂപ ബില്ല് തുകയായി നൽകിയെന്നും പരാതിക്കാരൻ പറയുന്നു
മറ്റൊരു ദിവസം ഇതേ ഹോട്ടലിൽ
മസാല ദോശയുടെ ദുരാനുഭവവും ഉള്ളതുകൊണ്ട്
ഭൂരി മസാല കഴിക്കാൻ ഓർഡർ നൽകി
പപ്പടത്തിന്റെ വലിപ്പമുള്ള മൂന്ന് ഭൂരിയാണ് സപ്ലയർ കൊണ്ടുവന്നത് ഒപ്പം കറിയും ഒരു ഭൂരി ഉണ്ടാക്കേണ്ട ഗോതമ്പ്മാവ് കൊണ്ടാണ് മൂന്ന് ഭൂരി ഉണ്ടാക്കിയിട്ടുള്ളത് ഭൂരി മസാലയ്ക്കും, മസാല ദോശക്കും കേന്ദ്ര-സംസ്ഥാന സർക്കാറിന് 3,രൂപ 50 പൈസ വീതം നികുതി ഉൾപ്പെടെ74 ഈടാക്കിയാണ്
ഉപഭോക്താക്കളെ കബളിപ്പിച്ച് ചൂഷണം ചെയ്തു വരുന്നത്
മറ്റുള്ള ഭക്ഷണശാലകളിലെ ഭൂരി മസാലയും, മസാല ദോശയുടെ ഗുണവും വലിപ്പവും അളവും വിലയും താരതമ്യം ചെയ്യുമ്പോൾ കോഴി മുട്ടയുടെയും കടുകുമണിയുടെയും വലുപ്പ വ്യത്യാസമാണ് കാണുക. ഇവിടെനിന്നും മസാല ദോശയും ഭൂരിയും കഴിക്കുന്നു കുട്ടികളുടെ വിശപ്പിനെ പോലും തടയാൻ കഴിയില്ല ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസ്സോസിയേഷൻ ഡയറക്ടർ പി ബി. സതീഷ് ജില്ലാ കലക്ടർക്ക് പരാതി നൽകി കളക്ടർ പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് പരാതിക്കാരന് നേരിട്ട് മറുപടി നൽകി നടപടി വിവരം റിപ്പോർട്ട് ചെയ്യാനും ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി അതോറിറ്റി, പൊതുവിതരണ എന്നീ വകുപ്പുകൾക്ക് ഉത്തരവ് നൽകിയത്
ഹോട്ടലുകളിൽ വിൽക്കപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ അളവ്, തൂക്കം, വില എന്നിവ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗൽ മെട്രോളജി വിഭാഗത്തിന് അനുബന്ധ ചട്ടങ്ങളോ നിയമങ്ങളോ പ്രകാരം നടപടികളൊന്നും സാധ്യമല്ലെന്നും റിപ്പോർട്ട് ചെയ്തു. പരാതിയിലെ
അളവ് തൂക്കം വില സംബന്ധിച്ച്
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വിഭാഗവും അറിയിച്ചു
ജില്ലാ സപ്ലൈ ഓഫീസറുടെ അന്വേഷണത്തിൽ ഇന്ത്യൻ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം നമ്പർ 4227 -1) ൻ ഫോർമുല ബുക്ക് പ്രകാരമാണ് കൃത്യമായ അളവിലും തൂക്കത്തിലും വിഭവങ്ങൾ തയാറാക്കുന്നത് പരിശോധന സമയത്ത് ഹാജരുണ്ടായിരുന്ന ഇന്ത്യൻ കോഫി ഹൗസ് മാനേജർ ശ്രീ സി എ സജീവ് മൊഴി നൽകി റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നാൽ അളവ് തൂക്ക ചൂഷണത്തിന് നിയമനടപടി സ്വീകരിക്കാൻ സാധ്യമല്ലെന്ന് ഇരിക്കെ മറ്റ് ഭക്ഷണശാലകൾ സാമാന്യ അളവിലും വലുപ്പത്തിലും ഭക്ഷണം നൽകുന്നുണ്ട്
സാമാന്യ അളവ് തൂക്കം ഇല്ലാതെ ഭക്ഷണം കൊടുക്കുവാൻ സഹകരണ സംഘം ബുക്ക് ഫോർമുല നിയമ സാധ്യത അന്വേഷിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
കോഫി ഹൗസുകളിൽ ഉപഭോക്താവ് ആവശ്യപ്പെടാതെ തന്നെ മസാല ദോശക്കൊപ്പം 14 രൂപയുടെ വടയും നൽകുന്നത് സ്നേഹം കൊണ്ടല്ലെന്നും കച്ചവട തന്ത്രവും ചൂഷണവുമാണ് നടത്തിവരുന്നത് ഇത് പല തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അനുഭവം ഉണ്ടെന്നും പരാതിക്കാരൻ പറയുന്നൂ
അളവും തൂക്കം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും പരിഹാരത്തിനായി ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു
മണ്ഡലകാല ശബരിമല തീർത്ഥാടന കാലത്ത് പത്തനം തിട്ടയിൽ മാത്രം ജില്ലയിൽ മാത്രമാണ് ഭക്ഷണത്തിന്റെ അളവ് തൂക്ക വില വിവരങ്ങൾ രേഖപ്പെടുത്തി വിൽപ്പന നടത്താൻ ജില്ലാ കളക്ടർ ഉത്തരവ് നൽകുന്നത്, ഇത് ഏത് നിയമത്തിന്റെ പിൻബലത്തിലാണ് ചെയ്തുവരുന്നത് എന്നതിന്റെ ചോദ്യമാണ് ഉയർന്നു വരുന്നത് ഇ രീതിയിൽ
നിയമനിർമ്മാണം നടത്തി ഈ രീതി സംസ്ഥാനം ഒട്ടാകെ നടപ്പിലാക്കണം നേർക്കാഴ്ച അസ്സോസിയേഷൻ ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

