
വാണിയമ്പാറ ഇകെഎംയുപി സ്കൂളിൽ നല്ലപാഠം വൈറ്റ് കെഡറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശേഖരിച്ച നവവത്സര സമ്മാനങ്ങൾ ദൈവദാൻ സെൻററിന് കൈമാറി.
വാണിയമ്പാറ ഇ. കെ. എം. യു. പി സ്കൂൾ നല്ലപാഠം വൈറ്റ് കെഡറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശേഖരിച്ച നവവത്സര സമ്മാനം ദൈവദാൻ സെൻററിലെ വയോധികരായ അമ്മമാർക്ക് കൈമാറി. നൂറ്റി ഒന്ന് നൈറ്റികൾ, സോപ്പ്, ടൂത്ത്ബ്രഷ്, ടൂത്ത്പേസ്റ്റ് എന്നിവയാണ് ശേഖരിച്ചത്.മാനേജ്മെൻ്റ്,പി.ടി.എ കമ്മിറ്റി, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ സദുദ്യമത്തിൽ പങ്കാളികളായി. ഒരു വർഷമായി വിദ്യാലയത്തിൽ നടന്നുവരുന്ന സ്നേഹക്കുമ്പിൾ പദ്ധതി യുടെ ഭാഗമായി നല്ലപാഠം വൈറ്റ് കെഡറ്റ്സ് ക്ലബിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ പെയിൻ,പാലിയേറ്റീവ് കെയർ പരിശീലനം നേടിയ വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നേരിട്ടെത്തി കൈമാറുകയായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

