
വിജ്ഞാനോത്സവം 2025 ; ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി സൗപർണിക എ.എസ്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന
ഗ്രാമപഞ്ചായത്ത്/നഗരസഭാതലങ്ങളിൽ നടക്കുന്ന യൂറിക്ക/ശാസ്ത്രകേരളം കുട്ടികളുടെ വിജ്ഞാനോത്സവം 2025 ൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി സൗപർണിക എ.എസ്. ഹൈസ്കൂൾ ഭാഗത്തിൽ തീർത്ഥ ശ്രീജിത്തിന് മൂന്നാംസ്ഥാനവും യുപി വിഭാഗത്തിൽ കെ. ദേവനാരായണനും സമ്മാനാർഹരായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പി രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. താമര വെള്ളച്ചാൽ ട്രൈബൽ നഗറിലെ വിദ്യാർത്ഥിനിയായ സൗപർണിക പീച്ചി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൂടിയാണ്. ബിജെപി പട്ടികജാതി മോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി സിജു. ആത്തുങ്കലിൻ്റെയും ശ്രുതിയുടെയും മകളാണ് സൗപർണിക. സൗപർണീഷ്, സൗഗന്ധിക എന്നിവർ സഹോദരങ്ങളാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

