
ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു
ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു.വാണിയമ്പാറ മഞ്ഞവാരി എലിഞ്ഞേരി വീട്ടിൽ സത്യഭാമയുടെ വീടിൻറെ മുകളിലാണ് ഇന്നലെ 9 മണിയോടുകൂടി വീശീയ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ വീണത്.വീടിൻറെ ടെറസിന് വിള്ളലുകൾ സംഭവിക്കുകയും പാരപെറ്റിൻ്റെ പകുതിഭാഗം തകരുകയും ചെയ്തു. ടെറസ് വീടിൻറെ മുകൾഭാഗത്ത് തെങ്ങ് വീണതിനാലാണ് വൻ അപകടം ഒഴിവായത്. അപകട സമയത്ത് സത്യഭാമയും മകനും വീടിനകത്ത് ഉണ്ടായിരുന്നു. സമീപത്ത്’തന്നെ മറ്റു വീടും പഞ്ചായത്ത് റോഡും പോകുന്നുണ്ട് .വാർഡ് മെമ്പർ ഷീല അലക്സ് അപകടസ്ഥലം സന്ദർശിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
