January 28, 2026

‘വിലയില്ലെങ്കിൽ റബ്ബറില്ല” ; കർഷകർ വേനൽക്കാല ടാപ്പിംഗ് നിർത്തി വയ്ക്കും

Share this News
‘വിലയില്ലെങ്കിൽ റബ്ബറില്ല” ; കർഷകർ വേനൽക്കാല ടാപ്പിംഗ് നിർത്തി വയ്ക്കും

വിലയില്ലെങ്കിൽ റബ്ബറില്ല ”എന്ന റബ്ബർ കർഷക സമരത്തിന്റെ രണ്ടാം ഘട്ടമായി വേനൽ ക്കാല ടാപ്പിംഗ് ഉപേക്ഷിക്കുവാൻ റബ്ബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻ സി ആർ പി എസ് )കർഷകരോട് അഭ്യർത്ഥിച്ചു. ‘”വിലക്കുറവിനെ ഉൽപ്പാദനം കൂട്ടി നേരിടുവാൻ ”പറയുന്ന റബ്ബർ ബോർഡ്‌ നയം ടയർ ലോബി ക്ക്റബ്ബർ കൊള്ളയടിക്കാൻ മാത്രമുള്ളതാണ്. ഇതിന് പകരം വിലയില്ലെങ്കിൽ ഉൽപ്പാദനം കുറച്ചു റബ്ബറിന്റെ പരിപാലനം ഉറപ്പാക്കുകയും , വിളവെടുപ്പിന് ഇപ്പോൾ ലഭിക്കുന്ന 15-20വർഷങ്ങൾക്ക് പകരം 35-40വര്ഷങ്ങളായി വർധിപ്പിക്കുന്നതിനും കർഷകർ തയ്യാറാകണം. റബ്ബർ കർഷകന്റെഏറ്റവും വലിയ സമരായുധംറബ്ബർ മരം ആണ്. മറ്റ് ഒരു കൃഷിക്കും തങ്ങളുടെ വിളയെ സമരാ യുധം ആക്കുവാൻ കഴിയില്ല. ഈ ആയുധം ശരിയായും ശക്തമായും ഉപയോഗിക്കുവാൻ കർഷകർ തയ്യാറാകണം.ന്യായ വില ലഭ്യമാകുമ്പോൾമാത്രം പരമാവധി ഉൽപ്പാദനം നടത്തണം . അടുത്ത ടാപ്പിംഗ് സീസൺ ആരംഭിക്കുമ്പോഴും ന്യായ വില നൽകുവാൻടയർ കമ്പനികൾ തയ്യാറാ കു ന്നി ല്ലെങ്കിൽ റബ്ബർ ബോർഡിന്റെ റെയിൻ ഗാർഡിങ്പദ്ധതി നടപ്പാക്കുന്നതിൽ നിന്ന്ഉൽപ്പാദക സംഘങ്ങൾ പിൻ മാറേ ണ്ടി വരും . കേരളത്തിലെ റബ്ബർകർഷകർക്ക് വിലയിടിവ് മൂലംവിൽക്കുവാൻ കഴിയാതെ വന്നിരിക്കുന്ന റബ്ബർ ന്യായ വില നൽകിസംഭരിക്കുവാൻ കേരള സർക്കാർ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു. അന്തർ ദേശീയ വില വളരെ ഉയർന്ന്‌ നിൽക്കുന്ന സാഹചര്യത്തിൽ,റബ്ബർ കയറ്റുമതി ലാഭകരമാണ്ദേശീയ പ്രസിഡന്റ്‌ വി. വി.ആന്റണി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബാബുജോസഫ്, രക്ഷാധികാരി അഡ്വ സുരേഷ് കോശി, വൈസ് പ്രസിഡന്റ്‌ മാരായ, എബ്രഹാം വര്ഗീസ് നിലമ്പുർ, കെ എസ് മാത്യു പാലാ, ജോർജ് കൊട്ടാരം,ദേശീയ നേതാക്കളായ മുഹമ്മദ്‌ മാസ്റ്റർ മണ്ണാർക്കാട്,അഡ്വ ഗോപാലകൃഷ്ണൻ,ടി സി ചാക്കോ കോട്ടയം,ടി കെ സാജു പത്തനംതിട്ട, സാബു മഞ്ചേരി, ബേബി ഗണപതി പ്ലാക്കൽ ജോർജ് ഇടുക്കി,തുടങ്ങിയവർ പങ്കെടുത്തു അഡ്വ സുരേഷ് കോശി, രക്ഷാധികാരി, എൻ സി ആർ പി എസ് (ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ )

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!