December 27, 2024

സിപിഐ നൂറാം സ്ഥാപകദിനം;  പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി

Share this News
സിപിഐ നൂറാം സ്ഥാപകദിനം;  പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിൻ്റെ നൂറാം വാർഷികത്തിലേക്ക് കടക്കുകയാണ്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ വെച്ചാണ് സിപിഐ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഒന്നു ചേര്‍ന്നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനായും അധസ്ഥിത വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായും രാജ്യത്തെമ്പാടും വിപ്ലവം നയിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തില്‍ 1939 ലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. അത്രയും നാള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരിലാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പിണറായിയിലെ പാറപ്രത്ത്  ആണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജന്മിത്വത്തിനും നാടുവാഴിത്വത്തിനുമെതിരായുള്ള എണ്ണമറ്റ പടനിലങ്ങളില്‍ പോരാടി രക്തസാക്ഷിത്വം വരിച്ചവരുടെ പ്രസ്ഥാനമാണിത്. കര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശം കൊടുത്ത പാര്‍ട്ടിയുടെ പേര് കമ്മ്യൂണസിറ്റ് പാര്‍ട്ടിയെന്നാണ്. കേരളം ഇന്ന് കാണുന്ന വികസന നേട്ടങ്ങള്‍ നേടിയെടുത്തതും മാറി മാറി വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിലാണ്. പാര്‍ട്ടിയുടെ 100-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍ക്കും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ക്കും മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു.
ജിനേഷ് പീച്ചി അധ്യക്ഷനായ ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ dr. പ്രദീപ്‌ കുമാർ, ഷിജോൺ പട്ടിക്കാട്, വിനോദ് കെ എസ്, ജയപ്രകാശ്, ജേക്കബ്‌ മറ്റത്തിൽ, ബ്ലോക്ക്‌ മെമ്പർ രമ്യ രാജേഷ്, ഷാജി ടി ടി, മുഹമ്മദാലി, സൈമൺ, റെജി എ സി, വിനേഷ്, ഷീജ, രേഷ്മ തുടങ്ങിയവരും മറ്റു പാർട്ടി അംഗങ്ങളും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!