
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി.
മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ 14-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നെട്ടിശ്ശേരി ആൽ പരിസരത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ.ഗോപാലകൃഷ്ണൻ അനുശോചന യോഗം പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുൻ മേജർ സുബൈദാർ കെ.കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.പി.രാമചന്ദ്രൻ, അനിൽകുമാർ തെക്കൂട്ട്, യു.വിജയൻ, എച്ച്.ഉദയകുമാർ, പി.എം.സുലൈമാൻ, ശശി നെട്ടിശ്ശേരി, ടി.ശ്രീധരൻ, ചന്ദ്രൻ വെളുത്തേടത്ത്, സണ്ണി രാജൻ, സി.പഴനിമല, ചന്ദ്രൻ കോച്ചാട്ടിൽ, ടി.എസ്.ബാലൻ, വിപിൻ നെട്ടിശ്ശേരി എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

