പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരന്റെ ചരമ വാർഷികത്തിന്റെ ഭാഗമായി ഛായാ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിസന്റ് കെ.പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
തന്ത്രങ്ങളിൽ, കണിശതയിൽ, നിലപാടുകളിൽ കേരള രാഷ്ട്രീയത്തിൻ്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ച ഒരാൾ,അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വെച്ചല്ല പലപ്പോഴും അദ്ദേഹം അളക്കപ്പെട്ടത്. തന്ത്രജ്ഞതയ്ക്കും നയപരതയ്ക്കും അപ്പുറം വികസനത്തെക്കുറിച്ച് ഭാവിയെ കുറിച്ചും കൃത്യമായി കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു. കൊച്ചിൻ സിയാൽ വിമാനത്താവളം മാത്രം മതി അദ്ദേഹത്തിൻറെ ദീർഘദർശിത്വം തിരിച്ചറിയാൻ എന്നും ലീലാമ്മ തോമസ് പറഞ്ഞു.
ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, ഷിബു പോൾ, സുശീല രാജൻ, മിനി നിജോ, ജിഫിൻ ജോയ്, അപർണ പ്രസന്നൻ,അനിൽ നാരായണൻ,ബാബു പാണം കുടിയിൽ, കെ എം പൗലോസ്,ബി എസ് എഡിസൺ, എ സി മത്തായി, ടി വി ജോൺ, ഉണ്ണി ചെമ്പുത്ര, കൊച്ചു മാത്തു, വേലായുധൻ വാണിയമ്പാറ, റീന ജോൺ, പൗലോസ്, കെ എ ഗോപാലൻ എന്നിവർ നേതൃത്വം നൽകി