പട്ടിക്കാട് മേസർ കോളേജിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടി പ്രിൻസിപ്പൽ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഷീന ക്രിസ്റ്റീ അധ്യക്ഷത വഹിച്ചു. സുനി മാസ്റ്റർ, ഷിനി ജോസ്, അഞ്ജന മോഹനൻ, അഞ്ജലി, അംബിക ശശി, ജോജു, സുജാത, എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കരോൾ ഗാനവും ഉണ്ടായിരുന്നു.