
പള്ളിക്കണ്ടം വളവിലെ ബസ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
മലയോരഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പള്ളിക്കണ്ടം വളവിൽ നിർമ്മിക്കുന്ന ബസ്റ്റോപ്പ് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പള്ളിക്കണ്ടം സെന്ററിൽ നടത്തിയ ധർണ്ണ ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. വളവ് ഒഴിവാക്കാൻ വേണ്ടി കൈയേറ്റം ഒഴിപ്പിച്ച സ്ഥലത്ത് വളവുകൂട്ടി ബസ്‌റ്റോപ്പ് പണിയുന്ന നടപടി വലിയ അപകടങ്ങൾക്ക് കാരണമാകും. കണ്ണടച്ചിരിക്കുന്ന അധികാരികൾ ഇക്കാര്യത്തിൽ ഇടപെട്ട് ബസ്‌റ്റോപ്പ് ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കെ.സി അഭിലാഷ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കെ ദേവസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ഷൈജു കുര്യൻ, സി.എസ് ശ്രീജു, സുശീല രാജൻ, ഷിബു പോൾ, റെജി പാണംകുടി, ഉണ്ണി കൊച്ചു പുരയ്ക്കൽ, അർജുൻ ലാൽ, ബാബു പാണംകുടി, കെ.എം പൗലോസ്, ജിസൻ സണ്ണി, ആൽബിൻ ആന്റോ, ജോജോ കണ്ണാറ, ഷിബു പീറ്റർ, അനിൽ നാരായണൻ, ജയ്‌മോൻ, ജോസ് മൈനാട്ടിൽ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI


