
ഐവർമഠം മഹാശ്മശാനത്തിൽ കളിയാട്ടം ഡിസംബർ 25ന്
വള്ളവനാടൻ മേഖലയിൽ അപൂർവ്വങ്ങളിൽ അപൂർവങ്ങളായ ദാരതപ്പുഴയ്ക്ക് തെക്ക് പൂർണാനുഷ്ഠാനത്തോടെ നടക്കുന്ന പാമ്പാടി നീളാ തീരത്തെ മഹാശ്മശാനത്തിലെ കളിയാട്ടം ഡിസംബർ 25 ന് വൈകിട്ട് ആറു മുതൽ രാത്രി 12 മണി വരെ അരങ്ങേറും. കേരള ഫോക് ലോർ അക്കാദമിയുടെ അംഗീകാരത്തോടെ യാണ് സംഘാടനം.ഐവർ മഠം പൈതൃക സംസ്കാര സംരക്ഷണ സമിതി , തിരുവല്വാമല യുടേയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക വെകിട്ട് ആറിന് ആരംഭിക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം കെ. രാധകൃഷ്ണൻ എംപി നിർവഹിക്കും , പ്രദീപ് എം.എൽ.എ. , എം എൽ .എ കെ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുക്കും.കളിയാട്ടം പരിപാടിയുടെ ഭാഗമായി ചുടലഭദ്രകാളി തെയ്യം , പൊട്ടൻ തെയ്യം വിഷ്ണുമൂർത്തി തെയ്യം എന്നിവ കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമയന്റെ നേതൃത്വത്തിൽ അരങ്ങേറും. ഇത് ഭക്തിയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കും എന്ന്
ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതി പ്രസിഡന്റ് ഡോ സേതുമാധവൻ സെക്രട്ടറി കെ ശശികുമാർ തുടങ്ങിയവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
