
പട്ടിക്കാട് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന്റെ മുന്നിലെ ടയർ പൊട്ടി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പട്ടിക്കാട് ദേശീയപാതയിൽ ഓടുന്നതിനിടെ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിന്റെ മുൻ ടയർ പൊട്ടി. വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോയിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ടയറാണ് പൊട്ടിപ്പൊളിഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴുമണിക്ക് പട്ടിക്കാട് മേൽപ്പാതയ്ക്ക് സമീപം വെച്ചാണ് ടയർ പൊട്ടിയത്. ബസ്സിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ഹൈവേയിൽ വാഹനത്തിരക്കേറിയ സമയമായിരുന്നെങ്കിലും ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാഞ്ഞത് മൂലം വലിയ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ഷൈജു കുര്യനും സുഹൃത്തും ചേർന്ന് പ്ലാസ്റ്റിക് ബാരിയർ വെച്ച് താൽക്കാലികമായി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ഏതുസമയത്തും അപകടത്തിൽ പെടാവുന്ന സ്ഥിതിയുണ്ട്.
മുന്നിലെ ടയർ പോലും ഇത്തരത്തിൽ പഴയത് ഉപയോഗിച്ചാൽ യാത്രക്കാർക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ഷൈജു കുര്യൻ ചോദിച്ചു. സ്വകാര്യ ബസ് സർവീസുകളോടും മറ്റു വാഹനങ്ങളോടും ഗതാഗത വകുപ്പും മറ്റ് ഉദ്യോഗസ്ഥരും കർശനമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്നും ഷൈജു കുര്യൻ ആരോപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

