
ദേശീയപാത ചെമ്പൂത്രയിൽ വീണ്ടും ബസ്സിനു പുറകിൽ കാറിടിച്ച് അപകടം
ദേശീയപാത ചെമ്പൂത്രയിൽ സ്വകാര്യ ബസിന് പുറകിൽ കാർ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് തൃശ്ശൂരിലേക്ക് പോകുന്ന പാതയിൽ സ്വകാര്യ ബസിന് പുറകിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും ബസ്സിനടിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. ദേശീയപാതയിലൂടെ പോകുന്ന ബസ്സുകൾ നിർത്തി ആളെ എടുക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാവുന്നത് . പ്രധാനപാതയിലൂടെ ബസ്സുകൾ പോകുന്നതിനെതിരെ നിവേദനങ്ങൾ നൽകിയിരുന്നു. പീച്ചി റോഡ് മുതൽ പാണഞ്ചേരി വരെ സർവീസ് റോഡിന് വീതി ഇല്ലാത്തതും ബസ് ബേ കൾ ഇല്ലാത്തതും കാരണം ബസുകൾ ദേശീയ പാതയിൽ നിറുത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും . അപകടങ്ങൾ തുടർക്കഥ ആവുമ്പോഴും അപകടം ഉണ്ടാവാതിരിക്കാൻ ഒരു നടപടിയും അധികാരികൾ എടുക്കുന്നില്ല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

