
പാണഞ്ചേരി പഞ്ചായത്തിന്റെ സംരംഭക വികസന എക്‌സിക്യൂട്ടീവ് കാവ്യ ഡിപിനെ ജില്ലാ വ്യവസായ കേന്ദ്രം ആദരിച്ചു
പാണഞ്ചേരി പഞ്ചായത്തിന്റെ സംരംഭക വികസന എക്‌സിക്യൂട്ടീവ് കാവ്യ ഡിപിനെ ജില്ലാവ്യവസായ കേന്ദ്രം ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം 3.0 യിൽ തൃശൂർ ജില്ലയിൽ ആദ്യമായി പാണഞ്ചേരി പഞ്ചായത്തിന് നൂറ് ശതമാനം നേട്ടമുണ്ടാക്കാൻ നടത്തിയ പ്രയത്‌നങ്ങളെ പരിഗണിച്ചാണ് ജില്ലാ വ്യവസായകേന്ദ്രം ആദരവ് നൽകിയത്. തദ്ദേശ സ്വയംഭരണ തലത്തിൽ വിവിധ വകുപ്പുകൾ, ഏജൻസികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പൊതുബോധവൽക്കരണ കാമ്പയിനുകൾ വഴിയാണ് സംരംഭകരെ കണ്ടെത്തുന്നത്. സാധ്യതയുള്ള സംരംഭകർക്ക് കൂടുതൽ വിവരങ്ങൾക്ക് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സംരംഭക വികസന എക്‌സിക്യൂട്ടീവുകൾ മുഖേനെയാണ് നൽകുക. ഇന്നലെ തൃശൂരിൽ വെച്ചു നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ വെച്ച് റവന്യൂ മന്ത്രി കെ. രാജൻ കാവ്യയ്ക്ക് ഉപഹാരം സമ്മാനിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും സംബന്ധിച്ചിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
