
കാടിൻ്റെ മക്കളോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ഒളകര ഉന്നതിയിൽ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ്
ഗ്രാമീണ സമ്പർക്ക പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര- സാമ്പത്തിക ശാസ്ത്ര വിദ്യാർഥിനികൾ ഒളകര ഉന്നതി ആദിവാസി നഗറിൽ ക്രിസ്തുമസ് ആഘോഷം നടത്തി. റവന്യൂ മന്ത്രി കെ രാജൻ മുഖ്യാതിഥി ആയിരുന്നു. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡി, ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു പാ ണഞ്ചേരി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് PP രവീന്ദ്രൻ ,മൂപ്പത്തി മാധവി, വാർഡ് മെബർ സുബൈദ അബൂബക്കർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥിനികളും ഉന്നതിനിവാസികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഉന്നതിയിലെ എല്ലാ വീടുകളിലേക്കും കേക്ക് വിതരണം നടത്തി. കലാലയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ കാടിൻ്റെ മക്കൾക്കൊപ്പം പ്രകൃതിയെ അറിയാനും പ്രകൃതി സംരക്ഷണത്തെ കൂടുതൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാനും കലാലയം മുന്നോട്ട് വന്നതിൽ മന്ത്രി ഏറെ സന്തോഷം പ്രകടിപ്പിച്ചു.പരിപാടികൾക്ക് അദ്ധ്യാപകരായ Dr ബിനു ടിവി, രേഷ്മ കെ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

