
ഹരിത വിദ്യാലയം; എ പ്ലസ് മികവോടെ പട്ടിക്കാട് ജി. എൽ. പി. എസ്
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥാപനങ്ങളുടെ ഹരിത ഓഡിറ്റിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ എൽപി സ്കൂൾ പട്ടിക്കാടിനെ എ പ്ലസ് മികവോടെ ഹരിത പദവിയിലേക്ക് തിരഞ്ഞെടുത്തു. ഹരിത പദവി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും 2024 ഡിസംബർ 9 ന് ഉച്ചക്ക് 2 മണിക്ക് വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാല മെയിൻ ഹാളിൽ വച്ച് റവന്യൂ മന്തി അഡ്വ. കെ രാജൻ നിർവ്വഹിച്ചു.പരിസ്ഥിതി പരിപാലനത്തിന്റ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചാട്ടം പാലിച്ചു കൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം ജലസുരക്ഷ, ഊർജ്ജ സംരക്ഷണം ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകപരവുമായ പ്രവർത്തനങ്ങളാണ് ഗവണ്മെന്റ് എൽ. പി. സ്കൂൾ പട്ടിക്കാടിനെ ഹരിത പദവിയിലേക്ക് ഉയർത്തിയതെന്ന് ഹരിത കേരള മിഷൻ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI


