പി വിശ്വംഭരൻ സോഷ്യലിസ്റ്റ് ആശയങ്ങളുടെ കാർണവർ : മാന്നാനം സുരേഷ്
കേരളത്തിലെ സോഷ്യലിസ്റ്റ് – ജനത -ജനതാദൾ പ്രസ്ഥാനങ്ങളുടെ കാർണവരായിരുന്ന് പി വിശ്വംഭരൻയെ ന്നു രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കർമ്മ സമിതി അഖിലേന്ത്യ പ്രസിഡൻ്റുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.
തിരുവിതാംകൂറിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവും ,ലോകസഭാംഗവും ,നിയമസഭാംഗവും, ട്രേഡ് യൂണിയൻ നേതാവും , പത്രപ്രവർത്തകൻ, ക്വിറ്റിന്ത്യ സമര നേതാവ് , എന്നീ നിലകളിൽ പ്രയത്നിച്ച പ്രിയ സോഷ്യലിസ്റ്റ് സഖാവ് പി വിശ്വംഭരൻ എന്ന തൊഴിലാളി നേതാവ് താൻ പ്രവർത്തിച്ച മേഖലയിലെല്ലാം തന്റെ പ്രവർത്തന മികവ് തെളിയിക്കുകയും, ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായിരുന്നുയെന്നു മാന്നാനം സുരേഷ് എടുത്തു പറഞ്ഞു
ലോഹ്യ കർമ്മസമിതി സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാനം സുരേഷ്
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ എസ് ശ്യാമപ്രസാദ്, ജോബി പുളിക്കൽ, സന്തോഷ് പുളിക്കൽ, സൂര്യ പത്തനംതിട്ട, റിലാഷ് പാറശാല, ജിജി ഇടാട്ടുറ, തോമസ് പൊടിപറ്റം, ഷൈജ കോഴിക്കോട്, മുഹമ്മദ് ഇസ്ലാം, എറണാകുളം, ആട്‌ലി പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു. ദിലീപ് സ്വാഗതവും മഹേഷ് കുമാർ നന്ദിയും പറഞ്ഞു