January 16, 2025

ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ഈ സി എച്ച് എസ് – സി ജി എച്ച് എസ് സേവനം ശ്രദ്ധേയമാകുന്നു

Share this News
ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ഈ സി എച്ച് എസ് – സി ജി എച്ച് എസ് സേവനം ശ്രദ്ധേയമാകുന്നു

പട്ടാളക്കാരുടെയും പോലീസുകാരുടെയും ചികിത്സ പദ്ധതിയായ ഈ സി എച്ച് എസ് – സി ജി എച്ച് എസ് സേവനം ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലയിലെ ആൾക്കാർ ഇവിടുത്തെ ചികിത്സാ പദ്ധതിയിലൂടെ സേവനങ്ങൾ ആണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഓ പി യും, ഐപി ചികിത്സയും ഈ പദ്ധതി പ്രകാരം അംഗങ്ങളായവർക്ക് സൗജന്യമായി കിട്ടും  കേരളത്തിലെ മുഴുവൻ  ഈ പദ്ധതിപ്പെടുന്ന ആൾക്കാരെ  ചികിത്സിക്കുന്ന തക്കവിധത്തിലേക്ക്  പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനാണ്   ശ്രീ ഗോകുലം മെഡിക്കൽ കോളേജ് മാനേജ്മെന്റ്  തീരുമാനിച്ചിരിക്കുന്നത് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ എൻ ബി എച്ച് അക്രാഡിറ്റേഷൻ കിട്ടിയിട്ടുണ്ട്. നാക്ക് ഇൻസ്പെക്ഷൻ നടക്കാനിരിക്കുന്നു. കേന്ദ്ര ഡിംഡ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലന്റെയും, വൈസ് ചെയർമാൻ ഡോ കെ കെ മനോജിന്റെയും, സെക്രട്ടറി ഷീജ ജി മനോജിന്റെയും ഡീൻ ഡോപി ചന്ദ്രമോഹന്റെയും നേതൃത്വത്തിൽ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് ഇപ്പോൾ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!