
തലമുറകളായി നടത്തിവരുന്ന ക്ഷേത്രം എഴുന്നള്ളിപ്പുകൾ സുഗമമായി നടക്കുന്നതിനുവേണ്ടി സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതീക്ഷേത്രം ഭാരവാഹികൾ മന്ത്രി കെ. രാജന് നിവേദനം നൽകി. 48 ദേശങ്ങളിൽനിന്നായി 48 ആനകളുടെ എഴുന്നള്ളിപ്പാണ് ചെമ്പൂത്ര മകരച്ചൊവ ഉത്സവത്തിനുണ്ടാകുക. എന്നാൽ, ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ കോടതിവിധിപ്രകാരം മൂന്ന് മീറ്റർ അകലത്തിൽ ആനകളെ നിർത്തിയാൽ 21 ദേശങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ ഉത്സവത്തിൽ പങ്കെടുക്കാൻ കഴിയൂ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉന്നതതലയോഗം ചേർന്ന് പ്രശ്നപരിഹാരത്തിനായി പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
