February 2, 2026

കെഎഫ്ആർഐക്ക് സമീപം മരം റോഡിലേക്ക്  വീണ് ഗതാഗതം തടസ്സപ്പെട്ടു

Share this News
കെഎഫ്ആർഐക്ക് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

വെറ്റിലപ്പാറയിൽ പീച്ചിഡാം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. തുടർന്ന് തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പീച്ചി ഡാം റോഡരികിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!