
അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിച്ച് മറുനാടൻ തൊഴിലാളി മരിച്ചു.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത വഴുക്കുംപാറയിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു അപകടം. ഹരഫൂല മാജി (39) യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിന് പോവുകയായിരുന്ന ബസ് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന മാജിയെ ഇടിക്കുകയായിരുന്നു. ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പ്രദേശത്ത് ജോലി തേടി എത്തിയതായിരുന്നു
ഇയാൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
