
കാട്ടുപന്നി കൂട്ടം വാഴകൃഷി നശിപ്പിച്ചു
കാട്ടുപന്നികളുടെ ആക്രമണത്തിൽ വാഴകൃഷി നശിച്ചു. പട്ടിക്കാട് സൈലന്റ് നഗറിൽ മണപ്പുറത്ത് എം.എം വത്സന്റെ വാഴത്തോട്ടത്തിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായ നാശം വിതച്ചത്. ചാണോത്ത് അച്ചന്മാരുടെ അമ്പലത്തിന്റെ സമീപത്തുള്ള ചരൽപ്പറമ്പിലാണ് വാഴ കൃഷി ചെയ്തുവരുന്നത്. ആയിരത്തോളം ഞാലിപൂവൻ വാഴതൈകൾ നട്ടിരുന്ന തോട്ടത്തിലെ മുന്നൂറിൽ അധികം വാഴകൾ കാട്ടുപന്നികൾ കുത്തി മറിച്ചിട്ട് നശിപ്പിച്ചതായി പൊതുപ്രവർത്തകനും തൃശൂർ ജില്ലാ മോട്ടോർ എഞ്ചിനീയറിംഗ് മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റും കൂടിയായ വത്സൻ പറഞ്ഞു. മൂന്നു മാസത്തോളം വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം പതിവാകുകയാണ്. വലിയസാമ്പത്തിക നഷ്ടമാണ് കാട്ടു പന്നികളുടെ ആക്രമണത്തിൽ കർഷകർക്ക് ഉണ്ടാകുന്നത്. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിക്ക് സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്നും കൃഷിനാശമുണ്ടാകുന്ന കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
