ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മദിനാചരണം നടത്തി
ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മദിനം പാണഞ്ചേരി മണ്ഡലം INTUC കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. INTUC മണ്ഡലം പ്രസിഡൻ്റ് ബാബു പാണാം കുടി അദ്ധ്യക്ഷത വഹിച്ചു INTUC നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബാബു തോമസ് ഉദ്ഘാടനം ചെയ്തു.
ദേശസാൽക്കരണ നയം വ്യാവസായിക മേഖലകളിലേക്കു വ്യാപിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ് ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിരാ സർക്കാർ ദേശസാൽക്കരിക്കുകയുണ്ടായി. അത് വഴി രാജ്യത്ത് തൊഴിൽ ഉറപ്പുവരുത്താൻ ഈ നടപടികൊണ്ട് ഇന്ദിര ഗാന്ധിക്ക് കഴിഞ്ഞു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബാബു തോമസ് പറഞ്ഞു
കെ പി സി സി മെമ്പർ ലീലാമ്മ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് KP ചാക്കോച്ചൻ മുഖ്യ അതിഥി ആയിരുന്നു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ വയലാൽ
ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് മൈനാട്ടിൽ, മണ്ഡലം സെക്രട്ടറി AC മത്തായി. ശങ്കർ തൃപ്പണത്ത്, ,ജോൺസൻ വള്ളിക്കാട്ടിൽ ബളസൻ വർഗ്ഗീസ്, ബാബു ഇടശ്ശേരി, ബീന ചാത്തം കുളം , ഹസീന, പ്രേമൻ, തുടങ്ങി INTUC തൊഴിലാളികൾ നേതാക്കൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു