പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു
സദ്യവട്ടങ്ങളിൽ രുചിയുടെ മാസ്മരവിദ്യ ചാലിച്ചുചേർത്ത പ്രശസ്ത പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു. കരൾസംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു.
പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പാചകകലയിൽ തനതായ വ്യക്തിത്വം സൃഷ്ട്‌ടിച്ച വ്യക്തിയാണ് കണ്ണൻ സ്വാമി. കലോത്സവങ്ങൾക്കും അടുക്കളയൊരുക്കി പ്രശസ്തിനേടി. 1992 മുതൽ പാചകമേഖലയിൽ കാലുറപ്പിച്ച കണ്ണൻ സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉൾക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തി. 1994 ൽ കൃഷ്‌ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായ ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇൻറർ നാഷണൽ ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരം കൃഷ്ണകാറ്ററിംഗിനു ലഭിച്ചിട്ടുണ്ട്