കാർ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
ദേശീയപാത നീലിപ്പാറയിൽ ഒരു കാറിൽ മറ്റൊരു കാർ ഇടിച്ചു നിർത്തിയ ശേഷം കാർ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തൃശ്ശൂർ എരുമപ്പെട്ടി സ്വദേശികളായ സജീഷ് (34), മുഹമ്മദ് (28) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും വടക്കുഞ്ചേരി പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചുവപ്പ് നിറത്തിലുള്ള കിയ കാറിന് പിന്നിൽ പിന്തുടർന്നെത്തിയ ഇന്നോവ കാർ ഇടിക്കുകയും കിയ കാറിലെ യാത്രക്കാരനെ ബലമായി പിടിച്ച് ഇന്നോവ കാറിൽ കയറ്റുകയും ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയ കാർ കൊന്നഞ്ചേരിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കുഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികെയാണ് രണ്ടുപേരെ പിടികൂടിയത്
തട്ടിക്കൊണ്ടുപോയ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtube.com/shorts/9PMbgfLSRuc?si=NKA3u-oxAVnpwBvL.