
പീച്ചിയിൽ ടൂറിസ്റ്റുകൾക്കായി കൊട്ടവഞ്ചി വരുന്നു
പീച്ചി ഡാമിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഉല്ലാസത്തിനായി കൊട്ടവഞ്ചികൾ ഒരുങ്ങുന്നു. ഇതിന്റെ പ്രാഥമിക നടപടികളെല്ലാം പൂർത്തിയായി. ട്രയൽ റണ്ണും ജീവനക്കാരുടെ പരിശീലനവും പൂർത്തിയായി. വനംവകുപ്പിന് കീഴിലുള്ള പീച്ചി വാഴാനി വന്യജീവി സങ്കേതത്തിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശപ്രകാരമാണ് വനം വകുപ്പ് ഈ പദ്ധതിയുമായി മുന്നോട്ടു പോയത്. തുടർന്ന് അതിനു വേണ്ട അനുമതികളും നേടി. നാല് കൊട്ടവഞ്ചികളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഒരു കൊട്ടവഞ്ചിയിൽ ടിക്കറ്റെടുത്ത് നാല് പേർക്ക് റിസർവോയറിലൂടെ ഉല്ലാസ യാത്ര നടത്താം. പദ്ധതി വിജയകരമെന്നു കണ്ടാൽ കൂടുതൽ കൊട്ടവഞ്ചികൾ ഇറക്കുമെന്നും അധികൃതർ പറഞ്ഞു. നവംബർ 12ന് വൈകീട്ട് 5 മണിക്ക് മന്ത്രി കെ. രാജൻ പീച്ചി ഡാമിലെ കൊട്ടവഞ്ചി പദ്ധതി ഉദ്ഘാടനം ചെയ്യും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

