
ആടു വസന്ത നിർമ്മാർജ്ജന പദ്ധതി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഒക്ടോബർ 18 മുതൽ നവംബർ 5വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആട് വസന്ത (Peste de Pestis Ruminant )PPR ആളുകളെയും ചെമ്മരി ആടുകളെയും ബാധിക്കുന്ന മാരകമായ വൈറൽ പകർച്ച വ്യാധിയാണ്. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇല്ല. ഈ രോഗം തടയുന്നതിനും നിയന്ത്രിക്കുന്നത്തിനും പ്രതിരോധ കുത്തിവയ്പ്പ് ആണ് പ്രധാന മാർഗ്ഗം.
കേന്ദ്ര സർക്കാരിന്റെ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് പ്രോഗ്രാമിന്റെ കീഴിൽ ക്രിറ്റിക്കൽ അനിമൽ ഡിസീസ് കണ്ട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി PPR നിർമ്മാർജന പദ്ധതി 4 വർഷത്തെ വാർഷിക പദ്ധതിയായാണ് നടപ്പില്ലാക്കുന്നത്. നമ്മുടെ രാജ്യത്തിൽ നിന്നും 2006 ൽ കാലി വസന്ത നിർമ്മാർജനം ചെയ്തതുപോലെ 2030 തോടുകൂടി ആടു വസന്തയും നിർമാർജനം ചെയ്യുക എന്നതാണ് ലക്ഷ്യം.പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ രണ്ടു സ്‌ക്വാഡ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. മെമ്പർ ആനി ജോയ് അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ നിർവഹിച്ചു. ഡോ സാജിത കെ പി പദ്ധതി വിശദീകരണവും വാർഡ് മെമ്പർ ആരിഫ ആശംസകളും അർപ്പിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാരായ വിദ്യ, ശ്രീ മിഥുൻ എന്നിവർ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ജെന്നിങ്സ് നന്ദി അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


