കേരള കാർഷിക സർവകലാശാല യൂണിയൻ ‘അലോഘ’ സങ്കടപ്പിക്കുന്ന ഇന്റർ കോളജിയേറ്റ് ആർട്സ് ഫെസ്റ്റ് ‘കലിക’ക്ക് ഔദ്യോഗികമായ തുടക്കം. ഒക്ടോബർ ഒന്നിന് വൈകീട്ട് സർവകലാശാല സെൻട്രൽ ഓഡിറ്ററിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മന്ത്രി R ബിന്ദു ഭദ്രദീപം കൊളുത്തി ഉത്ഘടന കർമം നിർവഹിച്ചു. മുഖ്യതിഥികൾ ആയി പ്രശസ്ത അഭിനേതാവും സഹ സംവിധായകനും ആയ അഭിരാം രാധാകൃഷ്ണൻ, അഗ്രിക്കൽചറൽ പ്രൊഡക്ഷൻ കമ്മിഷണരും സർവകലാശാല വൈസ് ചാൻസല്ലാരും ആയ ഡോ. ബി. അശോക് ഐ എ എസ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനം ചെയ്തു സംസാരിക്കാവേ മന്ത്രി അഭിപ്രായപെട്ടു.
കലോത്സവത്തിന്റെ രണ്ടാം ദിനം കൂടി ആയിരുന്ന ഇന്നലെ നാടൻപാട്ട്, ഗ്രൂപ്പ് ഡാൻസ് ഉൾപ്പെടെ 20 ഓളം ഇനങ്ങൾ അരങ്ങേരി. നാടൻ പാട്ടിന് ഫോറെസ്റ്ററി കോളേജ് ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ, വെള്ളാനിക്കര, പടന്നാക്കാട് എന്നീ കോളേജുകൾ രണ്ടും മൂന്നും സ്ഥാനം നേടി. സെപ്റ്റംബർ 30 തുടങ്ങിയ ആർട്സ് ഒക്ടോബർ 4 വരെ നീണ്ടുനിൽക്കും.