October 11, 2024

പീച്ചി ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിന് കളക്ടർ അനുമതി നൽകി

Share this News

പീച്ചി ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിന് കളക്ടർ അനുമതി നൽകി
മണലിപ്പുഴയും അനുബന്ധ പുഴകളുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കുക ., കരിവന്നൂർ പുഴകളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഉണ്ട്.

പീച്ചി ഡാമിലെ ജലനിരപ്പ് 01/10/2024 ന് ഉച്ചയ്ക്ക് 02.00 മണിക്ക് 78.05 മീറ്റർ ഉണ്ട് ഡാമിൻ്റെ സ്പിൽവെ ക്രസ്റ്റ് ലെവൽ 76.20 മീറ്റർ ആണ് ജലനിരപ്പ് ക്രസ്റ്റ് ലെവലിന് മുകളിൽ ആയതിനാൽ, ഡാമിൻ്റെ 4 സ്പിൽവെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ആവശ്യമെങ്കിൽ നാല് ഇഞ്ച് വരെ തുറക്കുന്നതിന് അനുമതി നൽകണമെന്ന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷിച്ചിട്ടുണ്ടായിരുന്നു. വാട്ടർ അതോറിറ്റിയുടെ ആവശ്യത്തിനും, കെഎസ്ഇബിയുടെ വൈദ്യുതി ഉത്പാദനത്തിനും പരിമിതമായ തോതിൽ നല്കുന്നുണ്ടെങ്കിലും തുലാവർഷം തുടങ്ങുന്നതിനാലും, മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ഡാമിൻ്റെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതായും, ആയതിനാൽ ജലനിരപ്പ് First Flood Warning Level ന് താഴേയ്ക്ക് 77.5 മീറ്ററിലേയ്ക്ക് ക്രമീകരിക്കുന്നതിനായാണ് അനുമതിക്കായി മേൽപ്രകാരം അപേക്ഷിച്ചിട്ടുള്ളത്.

ജില്ലയിൽ നിലവിലും അങ്ങിങ്ങായി മഴ തുടരുന്നതും, ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലിലായിട്ടുള്ളതുമായ സാഹചര്യത്തിൽ, മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം മൂലം തുലാവർഷം പെട്ടെന്ന് ആരംഭിക്കുകയും അപ്രതീക്ഷിതമായി കനത്ത മഴയുണ്ടാകുകയാണെങ്കിൽ ഷട്ടറുകൾ ഒരേസമയം വലിയ തോതിൽ ഉയർത്തി കൂടുതൽ അളവിൽ ജലം പുറത്തേയ്ക്കൊഴുക്കേണ്ടതായി വരികയും, അത് പൊതുജനങ്ങളുടെ സ്വൈരജീവിതത്തെ സാരമായി ബാധിക്കുകയും, അവരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഷട്ടറുകൾ തുറക്കുന്നത്

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Join ചെയ്യുക

https://chat.whatsapp.com/IKYCbmD6jIT1AiauAD1wKF

error: Content is protected !!