December 22, 2024

മാള മെറ്റ്സ് കോളേജിൽ 5 ദിവസം നീണ്ടുനിൽക്കുന്ന “ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻ്റ് മെഷിൻ ലേണിംഗ് ” എന്ന വിഷയത്തിൽ അധ്യാപക പരിശീലന പരിപാടി നടത്തുന്നു

Share this News


തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന അധ്യാപക പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു.
“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ” എന്ന വിഷയത്തെ അർപ്പദമാക്കിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ സാങ്കേതിക കുതിപ്പുകളെക്കുറിച്ചുള്ള,  അധ്യാപകർക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിവസമായ ഒക്ടോബർ ഒന്നിന് കോയമ്പത്തൂർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ. സരോജിനി യാരംഷെട്ടി ആണ് ക്ലാസുകൾ നയിക്കുന്നത്. രണ്ടാം ദിവസം ബാംഗ്ലൂരിലെ ദയാനന്ദ സാഗർ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസി. പ്രൊഫസർ ആയ ഡോ. ബസവരാജ് പാട്ടീലാണ് പരിശീലന പരിപാടി നയിക്കുന്നത്. മൂന്നാം ദിവസം വിശാഖപട്ടണത്തെ അനിൽ നീരുകൊണ്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അപ്പാല ശ്രീനിവാസു മുട്ടിപ്പാട്ടിയും നാലാം ദിവസം കാലടി ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അമൃത മുരളീധരൻ നായർ, അവസാന ദിവസമായ ഒക്ടോബർ അഞ്ചിന് നാഗപട്ടണം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസി. പ്രൊഫസർ ആയ രാംപ്രകാശ് എസ് ഉം ആണ് പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസുകൾ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ ഫീ ഒരാൾക്ക് 200 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് കോർഡിനേറ്ററും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവിയുമായ ആയ പ്രൊഫ. (ഡോ.) ജോയ്സി കെ ആൻറണി (മൊബെൽ: 9188400957) യുമായി ബന്ധപ്പെടുക.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!