
വെള്ളി , വെങ്കലം മെഡലുകൾ നേടി വഴുക്കുംപാറ സ്വദേശിനി അശ്വതി
18-ാമത് കേരള സ്‌റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് ക്ലബ്ബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വഴുക്കുംപാറ സ്വദേശിനി വി.എം അശ്വതി വെള്ളി മെഡൽ നേടി. പെന്റാത്‌ലണിൽ (60മീ, 80മീ ഹർഡിൽസ്, ലോങ് ജംപ്, ഷോട്ടപുട്ട്, 600മീ ഓട്ടം എന്നിവ ഉൾപെട്ടതാണ് പെന്റാത്‌ലൺ) വെള്ളി മെഡലും 80 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലും അശ്വതി സ്വന്തമാക്കി. സെപ്തംബർ 18 മുതൽ 20 വരെയായിരുന്നു ചാമ്പ്യൻഷിപ്പ് . ഈ നേട്ടത്തോടെ 7, 8 തീയതികളിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടക്കുന്ന സൗത്ത് സോൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി.കഴിഞ്ഞവർഷം നടന്ന സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലും ലോങ്ങ് ജംപിൽ മെഡൽ നേടിയിട്ടുണ്ട്. വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ് രശ്മി ദമ്പതികളുടെ മകളാണ് അശ്വതി.
തൃശൂർ കാൽഡിയൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. തൃശൂർ ആന്റോസ് അക്കാദമിയിലെ പി.വി ആന്റോയാണ് പരിശീലകൻ. സംസ്ഥാന സ്‌കൂൾ കായികമേളയിൽ വിവിധയിനങ്ങളിൽ സ്വർണ്ണമെഡലുകളടക്കം വലിയ നേട്ടങ്ങൾ അശ്വതി സ്വന്തമാക്കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

